FLASH NEWS

ബാങ്കിംഗ് മേഖലയിലെ വ്യത്യസ്തമായ ഓൺലൈൻ കോഴ്സുകൾ : പിന്നണിയിൽ എസ്.ബി.ഐയും എൻ.എസ്.ഇയും 

February 25,2022 05:59 PM IST

 

 എസ്.ബി.ഐയും എൻ.എസ്.ഇയുമായി ചേർന്ന് ഓൺലൈൻ ക്ലാസുകൾക്ക് തുടക്കം കുറിച്ചു. ഇതിൻ്റെ ഭാഗമായി എന്‍എസ്ഇ നോളജ് ഹബ് പ്ലാറ്റ് ഫോമില്‍ എസ്ബിഐയുടെ അഞ്ച് പ്രാരംഭ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് ചേരാൻ കഴിയും. ബാങ്കിങ് സംബന്ധിച്ച അടിസ്ഥാന കാര്യങ്ങള്‍, പൊതുവായ്പാ മാനദണ്ഡങ്ങള്‍, എംഎസ്എംഇകള്‍ക്കുള്ള വായ്പകള്‍, മുന്‍ഗണനാ മേഖലകള്‍ക്കുള്ള വായ്പാ മാനദണ്ഡങ്ങള്‍, ഇന്ത്യയിലെ ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനം, എന്‍ആര്‍ഐ ബിസിനസ്  തുടങ്ങിയവ  വിഷയങ്ങളിൽ തിയറിയും പ്രാക്ടിക്കലും ചേർന്ന കോഴ്‌സുകളാണ് എസ്ബിഐ തയ്യാറാക്കിയിരിക്കുന്നത്. 3 മുതൽ 6 ആഴ്ച വരെ ദൈർഘ്യമുള്ള കോഴ്‌സുകളിൽ ചേരുന്നവർ ആഴ്ചയില്‍  2- 3 മണിക്കൂര്‍ ഇതിനായി ചെലവഴിച്ചാല്‍ മതിയാകും.  'ഇ- കോഴ്‌സുകള്‍ ബാങ്കിങ്ങിന്റെയും സാമ്പത്തിക സേവനങ്ങളുടെയും വിവിധ വശങ്ങളെക്കുറിച്ച് മികച്ച അറിവ് സമ്പാദിക്കാനും പ്രൊഫഷണല്‍ ജീവിതം കൂടുതല്‍ മൂല്യവത്താക്കാനാനും സഹായിക്കുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത് ' -  എസ്ബിഐയുടെ ഡിഎംഡി(എച്ച്ആര്‍)യും ഡിഇഒയുമായ ശ്രീ. ഓം പ്രകാശ് മിശ്രയുടെ വാക്കുകൾ. 

 'രാജ്യത്തെ ഏറ്റവും വലിയ ബാങ്കുമായുള്ള എന്‍എസ്ഇയുടെ പങ്കാളിത്തം പ്രൊഫഷണലുകള്‍ക്ക് ബാങ്കിങ് സേവന മേഖലയില്‍ മികച്ച കരിയര്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന അതുല്യമായ  പഠനാവസരം സമ്മാനിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട് ' -  എന്‍എസ്ഇയുടെ എംഡിയും  സിഇഒയുമായ ശ്രീ. വിക്രം ലിമായെ പറയുന്നതിങ്ങനെ.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.